കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ബംഗളൂരു: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. വിജയ സാധ്യതയുള്ള സീറ്റില്‍ നിന്ന് മത്സരിക്കാന്‍ രാഹുലിനോട് അഭ്യര്‍ത്ഥിച്ചതായി പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു പറഞ്ഞു. ഒപ്പം തെക്കേ ഇന്ത്യയില്‍ നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

READ MORE മോദിയെപോലെ കടപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല ആധികാരത്തില്‍ എത്തിയാല്‍ ഫിഷറീസ് വകുപ്പ് രൂപീകരിക്കും എന്ന് രാഹുല്‍ ഗാന്ധി

സോണിയ ഗാന്ധി മത്സരിച്ച ബെല്ലാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. 1999 ലാണ് സോണിയാ ഗാന്ധി സുഷമാ സ്വരാജിനെ ബെല്ലാരിയില്‍ നിന്ന് തോല്‍പ്പിച്ചത്. അമേഠിയിലും ബെല്ലാരിയിലും ഒരുമിച്ച് മത്സരിച്ച സോണിയാ ഗാന്ധി പിന്നീട് ഈ മണ്ഡലം ഉപേക്ഷിക്കുകയായിരുന്നു. 1995 മുതല്‍ 2000 വരെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന മണ്ഡലമായിരുന്നു ബെല്ലാരി.

DONT MISS
Top