‘ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടും’; വിജയികളെ പ്രവചിച്ച് ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ വിജയികളെ പ്രവചിച്ച് ഓസീസ് താരം ഷെയ്ന്‍ വോണ്‍. ഇത്തവണ ഓസ്‌ട്രേലിയ ലോകകപ്പ് കിരീടം നേടുമെന്നാണ് വോണിന്റെ വിലയിരുത്തല്‍. മെയ് അവസാനം ഇംഗ്ലണ്ടിലാണ് മത്സരങ്ങള്‍ തുടങ്ങുക.

ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ യുവതാരങ്ങള്‍ മികച്ച പ്രകനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. നിലവില്‍ ഓസീസ് ടീം ഫോമിലാണെന്നും ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ശക്തമായി തിരിച്ചുവന്നത് ടീമിന് മുതല്‍കൂട്ടാണെന്നും സ്പിന്‍ ഇതിഹാസം വോണ്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20യില്‍ ഇന്ത്യയില്‍ തന്നെ നേടിയ വിജയമാണ് ഓസ്‌ട്രേലിയക്ക് ലോകകപ്പ് പ്രതീക്ഷകള്‍ നല്‍കുന്നത്. ബൗളിംഗ് കരുത്താല്‍ ശ്രദ്ധേയമായ ഇന്ത്യന്‍ ടീം ലോകകപ്പിലെ ഫേവറേറ്റ് തന്നെയാണെന്നും കളിയുടെ അവസാനം ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും  ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലായിരിക്കുമെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു.

DONT MISS
Top