വെബ്‌സൈറ്റ് നിലച്ചിട്ട് പത്തുദിവസം; ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്‌സൈറ്റ് ഇതുവരെ ശരിയായില്ല

ദില്ലി: ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്‌സൈറ്റ് ഇതുവരെ പുനസ്ഥാപിക്കാന്‍ സാധിച്ചില്ല. പത്തുദിവസം മുമ്പായിരുന്നു ബിജെപിയുടെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും സൈറ്റ് ഇതുവരെ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.

സൈറ്റ് ശരിയാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബിജെപിക്ക് സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നിങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിഞ്ഞു. സൈറ്റ് ശരിയാക്കാന്‍ സഹായിക്കാം എന്നും അതില്‍ സന്തോഷം മാത്രമെ ഉള്ളു എന്നുമാണ് ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

also read: ‘കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്’; ടോം വടക്കന്‍ ബിജെപിയില്‍ പോയതില്‍ ആശ്ചര്യത്തിന്റെ കാര്യമില്ലെന്ന് പിണറായി

ഹോം പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് ഒപ്പം നില്‍ക്കുന്ന മീമാണ് ഇന്നലെ ഉണ്ടായിരുന്നത്. സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മിമീനൊപ്പം മോശമായ കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് താഴെയായി ബൊഹീമിയന്‍ റാപ്‌സഡിയുടെ മ്യൂസിക്ക് വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി വില്‍ ബാക്ക് സൂണ്‍ എന്ന വാചകവും ഉണ്ട്.

DONT MISS
Top