വനിതാ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ ബംഗാള്‍; ഏറ്റവും പിന്നില്‍ കര്‍ണാടക

ദില്ലി:  വനിതാ സ്ഥാനാര്‍ഥികളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ബംഗാളെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പിന്നിലുള്ള സംസ്ഥാനം കര്‍ണാടകയാണെന്നും ദേശീയ മാധ്യമങ്ങളുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പരിശോധിച്ച് പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

read more കനയ്യ കുമാറും ഷെഹ്‌ല റഷീദും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ബംഗാളില്‍ 100 സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ 20 സീറ്റുകളില്‍ വിജയിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കര്‍ണാടകയില്‍ അഞ്ച് സീറ്റുകളില്‍ മാത്രമായിരിക്കും വിജയ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം ബീഹാര്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് ഗുജറാത്താണ്. 100ല്‍ 18 വനിതകളെ ഗുജറാത്തുകാര്‍ വിജയിപ്പിക്കുമെന്നാണ് കണക്ക്.

read more പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രചരണത്തിലുമാണ് എന്റെ ശ്രദ്ധ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നുറച്ച് പ്രിയങ്ക ഗാന്ധി

കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍   2736 വനിതാ സ്ഥാനാര്‍ത്ഥികളാണ്  മത്സരിച്ചിരുന്നത്. ഇവരില്‍ 298 പേരാണ് വിജയിച്ചത്. പരാജയപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം പോലും തിരികെ ലഭിച്ചിട്ടില്ല. 141 വനിതകള്‍ മത്സരിച്ച കര്‍ണാടകയില്‍ ഏഴ് പേരാണ് വിജയിച്ചിരുന്നത്.

DONT MISS
Top