ബിജെപി- ശിവസേന സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും; നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും പങ്കെടുക്കും

മുംബൈ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബിജെപി- ശിവസേന സഖ്യത്തിന്റെ റാലികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ആറ് റാലികളാണ് ഇന്ന് അമരാവതിയില്‍ നിന്ന് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.

read more ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന; നിതിന്‍ഗഡ്കരിയെ പ്രധാനമന്ത്രിയാക്കിയാല്‍ പിന്തുണക്കും

ഇന്ന് ആരംഭിക്കുന്ന റാലികളും സംയുക്ത പൊതുസമ്മേളനവും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാനാണ് തീരുമാനം. അടുത്തതായി നാഗ്പൂര്‍, ഔറംഗാബാദ്, നാസിക് എന്നിവിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും  ശിവസേന നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സംയുക്തമായി ആറ് റാലികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

read more മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സഖ്യത്തിന് ശ്രമം ആരംഭിച്ചതായി സൂചന

കാബിനറ്റ് മന്ത്രിമാരായ സുധീര്‍ മുംഗന്തിവാര്‍, സുഭാഷ് ദേശായി, താക്കറയുടെ മകനായ ആദിത്യ, ശിവസേന പാര്‍ട്ടി സെക്രട്ടറി മിലിംഗ് നര്‍വേകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

DONT MISS
Top