എസ്ഡിപിഐ-മുസ്‌ലിം ലീഗ് രഹസ്യ ചര്‍ച്ച; യുഡിഎഫും കോണ്‍ഗ്രസും അഭിപ്രായം വ്യക്തമാക്കണമെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: എസ്ഡിപിഐ-മുസ്‌ലിം ലീഗ് രഹസ്യചര്‍ച്ചക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വര്‍ഗീയകക്ഷികളുമായി മുസ്‌ലിം ലീഗ് ബന്ധപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് നേതാക്കളും എസ്ഡിപിഐ നേതാക്കളും രഹസ്യചര്‍ച്ചകള്‍ക്കായി മലപ്പുറത്തെ ഹോട്ടലില്‍ കണ്ടുമുട്ടിയതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

പരാജയ ഭീതിമൂലമാണ് എസ്ഡിപിയുമായി മുസ്‌ലിം ലീഗ് ചര്‍ച്ച നടത്തിയത്. എല്ലാകാലത്തും വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച ചരിത്രമാണ് ലീഗിന് ഉള്ളത്. ചര്‍ച്ച നടത്തിയില്ലെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന മറ്റെന്തോ മറച്ചുവെക്കാനാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇക്കാര്യത്തിലുള്ള അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

also read: “മഴയ്ക്കുമുന്നേ കുടപിടിക്കേണ്ട, പാര്‍ട്ടിവിട്ടുവന്നാല്‍ മുന്നണിയിലെടുക്കുന്നത് ആലോചിക്കും”, ജോസഫ് ഗ്രൂപ്പിനെ തള്ളാതെ കോടിയേരി

മലപ്പുറത്തെ ഒരു ഹോട്ടലില്‍ ലീഗ് നേതാക്കളും എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരവും, അബ്ദുള്‍ മജീദ് ഫൈസിയും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവര്‍ ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. അതേസമയം ചര്‍ച്ചകള്‍ നടന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി സ്ഥിരീകരിച്ചു. രഹസ്യ ചര്‍ച്ചയല്ല. രാഷ്ട്രീയം അടക്കം ചര്‍ച്ചയായെന്നും ഫൈസി പറഞ്ഞു.

മലപ്പുറത്തും പൊന്നാനിയിലും കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ഥിയായി എത്തുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗ്- എസ്ഡിപിഐ ബന്ധം രാഷ്ട്രീമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് സിപിഐഎമ്മിന്റെ നീക്കം.

DONT MISS
Top