മോദിയുടെ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിക്ക് പകരം ‘ആരോഗ്യം അവകാശം’ പദ്ധതിയുമായി കോണ്‍ഗ്രസ്

ദില്ലി: മോദിയുടെ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിക്ക് പകരം ‘ആരോഗ്യം അവകാശം’ പദ്ധതിയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസ് പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ആരോഗ്യ പരിരക്ഷ എന്നത് ഒരാളുടെ അവകാശമാക്കുന്നതിനുള്ള പദ്ധതിയാകും കോണ്‍ഗ്രസ് നടപ്പിലാക്കുക. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും രാജ്യത്ത് ചികിത്സ നിഷേധിക്കപ്പെടാന്‍ പാടില്ല, ഒരു വ്യക്തിക്ക് ഏത് ആശുപത്രിയില്‍ എത്തിയാലും ചികിത്സ സാധ്യമാക്കണം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

read more കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

അധികാരത്തിലെത്തിയാല്‍ ആരോഗ്യ മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തൊഴില്‍ ഉറപ്പ് വരുത്തുക, സ്ത്രീ ശാക്തീകരണം, എല്‍ജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങള്‍ എന്നിവയ്ക്ക് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് മുന്‍ഗണന നല്‍കും.

read more കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരും; ഗുജറാത്തില്‍ നിര്‍ണായക യോഗം നടക്കുന്നത് 58 വര്‍ഷത്തിനു ശേഷം

സുപ്രിം കോടതി ഉത്തരവിനനുസൃതമായി ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലില്‍ മാറ്റം വരുത്തുക, സര്‍ക്കാര്‍ ഓഫീസുകളില്‍ ലിംഗ അവബോധം നടത്തുക, ഭൂരഹിതരായ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനും സ്വകാര്യതയ്ക്കുമായി പുതിയ നിയമം കൊണ്ടുവരിക തുടങ്ങിയ ഒട്ടവനധി പദ്ധതികളും വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

DONT MISS
Top