സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയില്‍ നിന്ന് പുറത്തുപോകാന്‍ നോട്ടീസ്

കല്‍പ്പറ്റ: സഭയില്‍ നിന്നും പുറത്തു പോകണമെന്നാവശ്യപെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. എഫ് സി കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യാലിന്റെതാണ് നോട്ടീസ്. പുറത്തുപോകാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കും എന്ന മുന്നറിയിപ്പും നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.

സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് സിസ്റ്ററിനെതിരെ സഭ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്രവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ലൂസി കളപ്പുര കാനോന്‍ നിയമപ്രകാരം കന്യാസ്ത്രി പിലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചു എന്നും നോട്ടീസ്.

also read: ‘ആരെയെങ്കിലും തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കുറ്റം ഏറ്റെടുക്കേണ്ട കാര്യമില്ല, മാപ്പ് പറയില്ല’; താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ തെളിയിക്കട്ടെയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

എന്നാല്‍ കന്യാസ്ത്രി സമരത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കില്‍ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top