‘കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്’; ടോം വടക്കന്‍ ബിജെപിയില്‍ പോയതില്‍ ആശ്ചര്യത്തിന്റെ കാര്യമില്ലെന്ന് പിണറായി

പിണറായി വിജയന്‍

തിരുവനന്തപുരം: ടോം വടക്കന്‍ ബിജെപിയില്‍ പോയതില്‍ പ്രത്യേക ആശ്ചര്യത്തിന്റെ കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതില്‍ വലിയ പുതുമയില്ല. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പങ്കെടുത്ത് ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം. അതില്‍ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്ന ഗുജറാത്തില്‍ നാലോ അഞ്ചോപേര്‍ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

also read: ‘നിങ്ങള്‍ ഒരുതവണ ബിജെപിയില്‍ ചേരു, എല്ലാ പാപങ്ങളും കഴുകപ്പെടും’; ടോം വടക്കന്‍

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവര്‍ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

DONT MISS
Top