ബിസിസിഐ ആജീവനാന്ത വിലക്ക്; ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്

ദില്ലി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുക.

ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മുന്‍ താരമായ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ദില്ലി കോടതി 2015 ല്‍ കുറ്റവിമുക്തനാക്കിയെങ്കിലും അച്ചടക്ക നടപടിയില്‍ നിന്നു പിന്നോട്ടില്ലെന്ന ബിസിസിഐ നിലപാട് ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

DONT MISS
Top