വോട്ടിംഗ് യന്ത്രത്തില്‍ സുതാര്യ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ സുതാര്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്‌രിവാള്‍, കെസി വേണുഗോപാല്‍ തുടങ്ങി 21 പാര്‍ട്ടികളുടെ നേതാക്കളാണ് ഹര്‍ജി നല്‍കിയത്. സുതാര്യതയ്ക്കായി വിവിപാറ്റ് രസീതുകളില്‍ 50 % എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിയമ നടപടി.

DONT MISS
Top