എന്‍ഡ്‌ഗെയിം: അതിശയിപ്പിക്കാന്‍ അവഞ്ചേഴ്‌സ് എത്തുന്നു; പുതിയ ട്രെയ്‌ലര്‍ ഗംഭീരം

ഏപ്രില്‍ 26ന് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അവഞ്ചേഴ്‌സിന്റെ നാലാം ഭാഗമായ എന്‍ഡ് ഗെയിമിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. നേരത്തെ പുറത്തുവന്ന ട്രെയ്‌ലര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെങ്കില്‍ പുതിയ ട്രെയ്‌ലര്‍ കുറച്ചുകാര്യം വ്യക്തമാക്കുന്നുണ്ട്. ക്യാപ്റ്റന്‍ മാര്‍വല്‍ അവഞ്ചേഴ്‌സില്‍ ജോയിന്‍ ചെയ്തു എന്നും പുതിയ ട്രെയ്‌ലര്‍ കാണുമ്പോള്‍ മനസിലാക്കാം. റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍വല്‍ സിനി യൂണിവേഴ്‌സിന്റെ ഫെയ്‌സ് 3 ചിത്രങ്ങളില്‍ അവസാനത്തേതായി പുറത്തുവരും.

DONT MISS
Top