ഇഷ്‌ക്: മനോഹരമായ പ്രണയകഥയുമായി ഷെയ്ന്‍ നിഗം വീണ്ടുമെത്തുന്നു

ഷെയിന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം ഇഷ്‌ക്കിന്റെ ചിത്രീകരണം പൂര്ത്തിയായി. ദീര്‍ഘ നാളായി മലയാള സിനിമയില്‍ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച അനുരാജ് മനോഹരാണ് ചിത്രത്തിന്റെ സംവിധായകന്‍. ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ്‌ലൈനോടെ ചിത്രത്തിന്റെ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. വിട്ടു വീഴ്ചകളില്ലാത്ത പ്രണയകഥ എന്നാണ് സംവിധായകന്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഇ-4 എന്റര്‍ടെയ്ന്‍മെന്റ്‌സും, എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതം സംവിധാനം നിര്‍വഹിക്കുന്നു. ഓള്,  വലിയ പെരുന്നാള്‍, പൈങ്കിളി തുടങ്ങിയ ചിത്രങ്ങള്‍ ആണ് ഇനി ഷെയ്ന്‍ നിഗത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

ഫാന്‍സ് അസോസിയേഷനോ ആര്‍പ്പുവിളിക്കാന്‍ ആള്‍ക്കൂട്ടമോ ഇല്ലാതെ തന്നെ തീയറ്ററുകളില്‍ വിജയം നേടാന്‍ കഴിയുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാണിക്കുന്ന കഴിവും ഒപ്പം അച്ഛന്റെ നിറഞ്ഞ അനുഗ്രഹവും ആയിരിക്കാം ഇങ്ങിനെ ഒരു ഉയര്‍ച്ചയിലേക്ക് എത്താനുള്ള കാരണമെന്നാണ് സിനിമ ലോകം പറയുന്നത്. നിര്‍മാണ വിതരണ രംഗത്ത് വേണ്ടുവോളം പരിചയമുള്ള ഈ കൂട്ടുകെട്ടും വിജയത്തില്‍ കുറച്ചൊന്നും കാണുന്നുമില്ല.

DONT MISS
Top