മോദിജിയുടെ 15 ലക്ഷം എവിടെപ്പോയി എന്നുചോദിച്ച് ബിജെപിയെ വിറപ്പിക്കുന്ന ടോം വടക്കന്റെ സംശയങ്ങൾ തീർന്നു; എല്ലാം മാരാർജി ഭവനിലിരുന്ന് സംസാരിച്ചുതീർക്കാം; ഇനി ഒരേ പാർട്ടി, ഒരേ കുടുംബം, ഭായീ ഭായി (വീഡിയോ)

കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തില്‍ മനം മടുത്ത് മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്നും വിശദീകരണമായി ടോം വടക്കന്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളെ വെള്ളം കുടുപ്പിച്ച ടോം വടക്കനെ ആരും മറക്കാന്‍ ഇടയില്ല. അതും കള്ളപ്പണം തിരിച്ച് കൊണ്ടുവന്ന് എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കിയായിരുന്നു ടോം വടക്കന്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ഇന്ന് അതേ ടോം വടക്കനാണ് എല്ലാം മറന്ന് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയിലായിരുന്നു കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവ ഉയര്‍ത്തിക്കാട്ടി ബിജെപി നേതാവ് വി വി രാജേഷിനെ ടോം വടക്കന്‍ വെള്ളം കുടിപ്പിച്ചത്. എന്നാല്‍ ഇനി വി വി രാജേഷിന്റെ അഭിപ്രായത്തോട് യോജിച്ച് ഒരു മുറിയില്‍ ഇരുന്ന് രണ്ടുപേര്‍ക്കും ചേര്‍ന്ന് പ്രധാനമന്ത്രിയെ പുകഴ്ത്താനുള്ള അവസരം ടോം വടക്കന്‍ തന്നെ ഉണ്ടാക്കിയിരിക്കുകയാണ്.

also read: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ടോം വടക്കന്‍ പറഞ്ഞതുപോലെ 15 ലക്ഷം രൂപ എന്റെ പോക്കറ്റില്‍ വന്നില്ലല്ലോ എന്ന് അവതാരകനായ എംവി നികേഷ് കുമാറാണ് വി വി രാജേഷിനോട് എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചത്. എന്നാല്‍ ബിജെപിയെ ഏതെങ്കിലും ഒരു നേതാവോ ഒരു പ്രവര്‍ത്തകനോ ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് വേദിയില്‍ 15 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ഇട്ട് തരാം എന്ന പറഞ്ഞ ഭാഗം കാണിച്ച് തരാമെങ്കില്‍ ഞാന്‍ അതിന് മറുപടി തരാം എന്നായിരുന്നു ചോദ്യത്തിന് വി വി രാജേഷിന്റെ മറുപടി. ഉടന്‍ തന്നെ ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറയുന്ന ടോം വടക്കന്‍ കൈമാറിയ വീഡിയോ ചര്‍ച്ചയില്‍ പ്ലേ ചെയ്യുകയും ചെയ്തു. ഇത് നരേന്ദ്ര മോദിയാണ് എന്ന അവതാകന്‍ പറഞ്ഞപ്പോള്‍ അതെ നരേന്ദ്ര മോദിയാണ് എന്ന് തിരിച്ചും ആവര്‍ത്തിക്കാന്‍ മാത്രമാണ് രാജേഷിന് സാധിച്ചത്. 2013 നവംബര്‍ ഏഴിന് ഛത്തിസ്ഗഢിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിക്കുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചയില്‍ പ്ലേ ചെയ്തിരുന്നത്. ടോം വടക്കന്‍ തന്നെയാണ് ആ വീഡിയോ ചാനലിന് കൈമാറിയത്..

DONT MISS
Top