‘നിങ്ങള്‍ ഒരുതവണ ബിജെപിയില്‍ ചേരു, എല്ലാ പാപങ്ങളും കഴുകപ്പെടും’; ടോം വടക്കന്‍

ദില്ലി: നിങ്ങള്‍ ഒരുതവണയെങ്കിലും ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ പാപങ്ങളും കഴുകപ്പെടുമെന്ന് ട്വിറ്ററില്‍ കുറിച്ച് ടോം വടക്കന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം തന്നെ കഴിഞ്ഞ ഫെബ്രുവരിയില്‍ കുറിച്ച ട്വീറ്റാണ് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് ടോം വടക്കനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കുടുംബാധിപത്യം മടുപ്പിക്കുന്നതായും ബിജെപിയില്‍ ചേരാനുള്ള കാരണമായി ടോം വടക്കന്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ എഐസിസി വക്താവാണ് ടോം വടക്കന്‍. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളയി ദില്ലി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

DONT MISS
Top