കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് ടോം വടക്കനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കുടുംബാധിപത്യം മടുപ്പിക്കുന്നതായും ബിജെപിയില്‍ ചേരാനുള്ള കാരണമായി ടോം വടക്കന്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ എഐസിസി വക്താവാണ് ടോം വടക്കന്‍. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളയി ദില്ലി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

DONT MISS
Top