കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് സൂചന

തിരുവനന്തപുരം: കരമനയില്‍ അനന്തുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് സൂചന. സംഭവത്തില്‍ 10 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അതിനിടെ പൊലീസ് ഇടപെടല്‍ വൈകിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കരമനയില്‍ നിന്നും നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയത്.

കൊഞ്ചിറവിള സ്വദേശിയാ അനന്തുവിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് കൈകാലുകള്‍ വെട്ടിയ നിലയില്‍ നീറമണ്‍കര പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തളിയില്‍ സ്വദേശികളായ ബാലു, റോഷന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ ചെറിയ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

also read: തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചാക്ക ഐടിഐ വിദ്യാര്‍ത്ഥിയായ അനന്തുവിനെ അരശുംമൂട്ടില്‍ നിന്ന് രണ്ടംഗ സംഘം  തട്ടിക്കൊണ്ടു പോവുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ എതിര്‍ത്തുവെങ്കിലും അവരെയും ഭീഷണിപ്പെടുത്തി. അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് തട്ടിക്കൊണ്ടുപോയ വിവരം പുറം ലോകം അറിയുന്നത്. ഈ കോളിന് പിന്നാലം ഫോണ്‍ സ്വിച്ച് ഓഫായി. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അനന്തുവിനെ തട്ടിക്കൊണ്ടുപോയ കാര്‍ തിരിച്ചറിഞ്ഞു.

സൃഹൃത്തുക്കള്‍ നടത്തിയ തെരച്ചിലാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ചും മദ്യ കുപ്പിയും കണ്ടെത്തി. അനന്തുവിന്റെ കയ്യും കാലും വെട്ടിയനിലയിലായിരുന്നു. തലയില്‍ കല്ല് കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ട്. ക്രൂരമായ കൊലപാതകത്തിന് ഒടുവിലാണ് യുവാവ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

DONT MISS
Top