‘കട്ട വെയിറ്റിംഗ്, സംഘടന ചുമതലയുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയില്ല’; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിക്കാത്ത കോണ്‍ഗ്രസിനെ ട്രോളി വൈദ്യുതി മന്ത്രി എംഎം മണി. സ്ഥാനാര്‍ത്ഥിയുടെ പേര് നല്‍കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന എന്ന ചുവരെഴെത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് എംഎം മണിയുടെ ടോള്‍.

also read: മോദി ജാക്കറ്റിനോടുള്ള പ്രിയം കുറയുന്നു; വാങ്ങാന്‍ ആളില്ലെന്ന് വ്യാപാരികള്‍

കട്ട വെയിറ്റിംഗ് എന്ന ഹാഷ്ടാഗും സംഘടന ചുമതലയുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന വാചകവും ഫോട്ടോയ്ക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ല. എന്നാല്‍ എല്‍ഡിഎഫ് ആകട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കഴിഞ്ഞ് പ്രചരണവും ആരംഭിച്ചു.

DONT MISS
Top