അമ്മയുടെ മരണത്തില്‍ സന്തോഷിച്ചെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

മുംബൈ: ഭര്‍തൃ മാതാവിന്റെ മരണത്തില്‍ സന്തോഷിച്ചെന്ന സംശയത്തില്‍ ഭാര്യയെ യുവാവ് കൊലപ്പെടുത്തി. 35 കാരിയായ ശുഭാംഗി ലോഖണ്ഡെയെയാണ് ഭര്‍ത്താവ് സന്ദീപ് ലോകണ്ഡെ കൊലപ്പെടുത്തിയത്. രണ്ടാമത്തെ നിലയില്‍ നിന്നും സന്ദീപ് ഭാര്യയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

സന്ദീപിന്റെ മാതാവ് മാലതി ലോഖണ്ഡെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സന്ദീപ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഭര്‍തൃ മാതാവിന്റെ മരണത്തിലുണ്ടായ ദുഃഖത്തില്‍ ശുഭാംഗി രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്നതായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണമാണ് ശുഭാംഗിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണ് എന്ന് കണ്ടെത്തിയത്.

DONT MISS
Top