മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോസമ്മ ചാക്കോ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ(93) അന്തരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ വെച്ച് നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

DONT MISS
Top