മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു. ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയുടെ നീക്കത്തെ ചൈന എതിര്‍ക്കുന്നത്. ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കൊണ്ട് വന്ന പ്രമേയത്തെയാണ് ചൈന തടഞ്ഞത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആണ് ചൈനയുടെ നീക്കം.

also read: ‘പ്രധാനമന്ത്രീ, പുല്‍വാമയില്‍ മരിച്ച ആ 40 ജവാന്‍മാരുടെ കുടംബത്തോട് പറയൂ ആരാണ് അവരുടെ മരണത്തിന് കാരണമായ മസൂദ് അസറിനെ വിട്ടയച്ചതെന്ന്? അജിത് ദോവലിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തല്‍ക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സമവായവും ചര്‍ച്ചയുമാണ് ആവശ്യമെന്നാണ് ചൈനയുടെ നിലപാട്. തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. പുല്‍വാമ ഭീകര ആക്രമണത്തിന്റെ അവകാശം ഏറ്റെടുത്ത ഒരു ഭീകര സംഘടനയ്ക്ക് എതിരെ നടപടി വേണം എന്ന ലോക രാജ്യങ്ങളുടെ ആവശ്യമാണ് ചൈന തടഞ്ഞത് എന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ പ്രതികരിച്ചു.

DONT MISS
Top