ദില്ലിയില്‍ ഇന്ത്യക്ക് തോല്‍വി; പരമ്പര നേടി ഓസ്‌ട്രേലിയ

ദില്ലി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിനാണ് ഓസീസ് വിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് ഓസീസ് സ്വന്തമാക്കി. ബാറ്റിംഗ്് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുക്കാനായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 237 റണ്‍സിന് പുറത്താവുകയായിരുന്നു.

മൂന്നു വിക്കറ്റുമായി ആദം സാംപയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി പാറ്റ് കമ്മിന്‍സും, ജൈ റിച്ചാര്‍ഡ്‌സന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ഓസീസ് വിജയം അനായസമായി. ട്വന്റി-20 പരമ്പരക്ക് പിന്നാലെയാണ് ഏകദിന പരമ്പര നേട്ടവും ഓസ്‌ട്രേലിയ കരസ്തമാക്കുന്നത്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയത് തോല്‍വിയിലേക്ക് നയിച്ചു.

89 പന്തില്‍ 56 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഇതോടെ ഏകദിനത്തില്‍ രോഹിത് 8000 റണ്‍സും തികച്ചു. ശിഖര്‍ ധവാന്‍ (12), വിരാട് കോഹ്‌ലി (20), ഋഷഭ് പന്ത് (16), ഭുവനേശ്വര്‍ കുമാര്‍ (46), കേദാര്‍ ജാദവ് (44) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ സംഭാവന. രവീന്ദ്ര ജഡേജ റണ്‍ ഒന്നും നേടാതെ മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷ മങ്ങുകയായിരുന്നു. ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശ സമ്മാനിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 28.5 ഓവറില്‍ വെറും 132 റണ്‍സിലൊതുങ്ങിയിരുന്നു. തുടര്‍ന്ന ്ഭൂവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്നാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്.

DONT MISS
Top