“നിങ്ങളുടെ അമ്മയോട് അമ്മ അപ്പോഴും ഹോട്ട് ആണോ എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?”, ബോഡി ഷെയിമിംഗിനെതിരെ സമീര റെഡ്ഡി


ബോഡി ഷെയിമിംഗിനെതിരെ സമീരാ റെഡ്ഡി. രണ്ടാമതും അമ്മയാകാന്‍ തയാറാകുന്ന താരം ഓണ്‍ലൈന്‍ പാപ്പാരാസികള്‍ക്കെതിരെ ആഞ്ഞടിച്ചു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് സമീര വാചാലയായത്.

നിങ്ങളും ഒരു അമ്മയുടെ ശരീരത്തില്‍നിന്നല്ലേ പിറന്നുവീണത്. നിങ്ങളെ പ്രസവിച്ചയുടന്‍ അമ്മയോട് അമ്മ ഇപ്പോഴും ഹോട്ട് ആണോ എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? ബോഡി ഷെയിമിംഗ് തെറ്റും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. സമീര പറഞ്ഞു.

പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും താരം പറഞ്ഞു. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കരീനാ കപൂറിനെപ്പോലെ ഹോട്ടായിരിക്കുന്നവര്‍ ഇവിടെയുണ്ട്. പ്രസവശേഷം രൂപഭംഗിയിലേക്ക് തിരിച്ചുവരാന്‍ സമയമെടുക്കുന്ന എന്നെപ്പോലുള്ളവരും ഇവിടുണ്ട്. എന്റെ രൂപത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ ഗര്‍ഭാവസ്ഥ ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നു. അവര്‍ പറഞ്ഞു.

തനിക്കൊരു സൂപ്പര്‍ പവറുണ്ട്, തനിക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഇങ്ങനെ ട്രോളന്മാരെയും ശാരീരിക അധിക്ഷേപം നടത്തുന്നവരെയും ഓര്‍മിപ്പിക്കാനും അവര്‍ മറന്നില്ല.

DONT MISS
Top