മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ആര്‍ മോഹനനെ നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മുഖ്യമന്തിയുടെ പ്രൈവറ്റ്  സെക്രട്ടറിയായി മുന്‍ ഇന്‍കം ടാക്‌സ് കമീഷണര്‍ ആര്‍ മോഹനനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫീസറായിരുന്നു അദ്ദേഹം. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമീഷണറായിരിക്കെ സ്വയം വിരമിച്ചു. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനില്‍ സീനിയര്‍ കണ്‍സള്‍ടന്റും സിഡിഎസില്‍ വിസിറ്റിംഗ് ഫെലോയുമാണ്. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ്.

DONT MISS
Top