‘തുഷാര്‍ തൃശൂരില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ല’; ആരിഫിനോട് മത്സരിക്കാന്‍ കെ സി വേണുഗോപാലിന് ഭയമാണെന്നും വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ഭാരവാഹിത്വം രാജിവെക്കണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് അറിയില്ല. ആലപ്പുഴയില്‍ ആരിഫിനോട് മത്സരിക്കാന്‍ കെ സി വേണുഗോപാലിന് ഭയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശരിദൂരം പാലിക്കുമെന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ആരുമത്സരിച്ചാലും പ്രചാരണത്തിനിറങ്ങാനില്ലെന്ന് വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ ഭാരവാഹിത്വം രാജിവെക്കണമെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിയില്ല. പക്ഷേ മുന്‍തെരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം പരിശോധിച്ചാല്‍ തൃശൂരില്‍ ബിജെപിക്ക് ജയസാധ്യത കുറവാണ്. ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിച്ചാലും പിന്തുണക്കാനില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

DONT MISS
Top