ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഗൗതം ഗംഭീര്‍

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ഗൗതം ഗംഭീര്‍ ദില്ലിയിലെ ബിജെപി സ്ഥാനാര്‍ഥിയായേക്കും. സിറ്റിംഗ് എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിക്കുമെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്‌ലിക്കുവേണ്ടി ഗംഭീര്‍ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. അമൃത്സറില്‍നിന്നാണ് ജെയ്റ്റ്‌ലി തെരഞ്ഞെടുപ്പ് നേരിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിക്കാറുണ്ടായിരുന്ന ഗംഭീര്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും പാത്രമാകാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെ ഈ നീക്കം പ്രതീക്ഷിക്കപ്പെട്ടതുമായിരുന്നു.

DONT MISS
Top