സര്‍ഫ് എക്‌സലിന്റെ പരസ്യം: സംഘപരിവാറിന്റെ പൊങ്കാല മൈക്രോസോഫ്റ്റ് എക്‌സലിന്‌

മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സലിന്റെ പരസ്യത്തോടുള്ള സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ സര്‍ഫ് എക്‌സലിന് നേരെയുള്ള പ്രതിഷേധം ഇപ്പോള്‍ മൈക്രോസോഫ്റ്റ് എക്‌സലിന്റെ പേജിലേക്കും നീങ്ങുകയാണ് എന്നതാണ് ഏറെ രസകരമായ കാര്യം. സര്‍ഫ് എക്‌സലാണെന്ന് തെറ്റിദ്ധരിച്ചോ അല്ലെങ്കില്‍ ഇവരുടെ പാട്ണറാണെന്ന് കരുതിയോ ആകണം മൈക്രോസോഫ്റ്റ് എക്‌സല്‍ പേജുകളിലും ഒരു കൂട്ടര്‍ എക്സലില്‍ പൊങ്കാല ഇടുന്നത്.

ഗൂഗിള്‍ പ്ലെസ്റ്റോറില്‍ ചിലര്‍ മൈക്രോസോഫ്റ്റ് എക്‌സിലിന് വണ്‍ സ്റ്റാര്‍ റ്റേറ്റിംഗ് നല്‍കിയിട്ടുണ്ട്. കൂടാതെ സര്‍ഫ് എക്‌സല്‍ ബഹിഷ്‌കരിക്കാനും അത് ഹിന്ദു വിരുദ്ധമാണെന്നും അതിനാല്‍ പാകിസ്താനില്‍ പോയി കച്ചവടം ചെയ്യണം എന്നുമുള്ള കമന്റുകളാണ് എക്‌സല്‍ പേജില്‍ വന്നുകൊണ്ടിരിക്കുന്നത്.

സര്‍ഫ്എക്‌സലിന്റെ മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിന് നേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നടന്നുവരിയാണ്. പരസ്യം ഹിന്ദുക്കളുടെ ആഘോഷമായ ഹോളിയെ തെറ്റായി ചിത്രീകരിച്ചതായും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നുമാണ് സംഘപരിവാറിന്റെ ആരോപണം. പരസ്യത്തിന്റെ ഉള്ളടക്കം ഇഷ്ടമാകാത്തവര്‍ സര്‍ഫ്എക്‌സല്‍ ബഹിഷ്‌കരിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.

also read: പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന അഭിപ്രായം: സച്ചിനേയും അര്‍ണബ് രാജ്യദ്രോഹിയാക്കി; ചര്‍ച്ചയില്‍നിന്ന് അതിഥികള്‍ ഇറങ്ങിപ്പോയി

DONT MISS
Top