സിദാന്‍ മടങ്ങിയെത്തി; ആരാധകര്‍ക്കാശ്വസിക്കാം, റയല്‍ പ്രതാപത്തിലേക്ക് തിരികെവരും

മാഡ്രിഡ്: പരിശീലകനായി റയലിലേക്ക് വീണ്ടും ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാനെത്തി. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ തോറ്റതിനുപിന്നാലെ പരിശീലകന്‍ സാന്റിയാഗോ സൊളാരിയെ പുറത്താക്കി മുന്‍ പരിശീലകന്‍ സിദാനെ തിരിച്ചുവിളിക്കുകയായിരുന്നു.

ലാലിഗയില്‍ ശനിയാഴ്ച്ച നടക്കുന്ന റയല്‍-സെല്‍റ്റാ വിഗോ മത്സരത്തിന് മുമ്പുതന്നെ സിദാന്‍ ടീമിനോട് ചേരും. കഴിഞ്ഞ സീസണ്‍ അവസാനിച്ചപ്പോഴാണ് സിദാന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. മൂന്നുതവണ തുടര്‍ച്ചയായി റയലിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയാണ് സിദാന്‍ അന്ന് വിടപറഞ്ഞത്.

പിന്നീടുവന്ന പരിശീലകരാരും ടീമും ആരാധകരും ആഗ്രഹിച്ചതിനോട് നീതിപുലര്‍ത്തിയില്ല. ക്രിസ്റ്റ്യാനോയുടെ കൂടുമാറലും ടീമിനെ തളര്‍ത്തി. ടീം ഒരു മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് വീണ്ടും സിദാനെത്തുന്നത്. കാല്‍പന്തിന്റെ മാന്ത്രികന്‍ വീണ്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും എന്നുതന്നെയാണ് ലോകമെമ്പാടുമുള്ള റയല്‍ മാഡ്രിഡ് ആരാധകരുടെ പ്രതീക്ഷ.

DONT MISS
Top