“മഴയ്ക്കുമുന്നേ കുടപിടിക്കേണ്ട, പാര്‍ട്ടിവിട്ടുവന്നാല്‍ മുന്നണിയിലെടുക്കുന്നത് ആലോചിക്കും”, ജോസഫ് ഗ്രൂപ്പിനെ തള്ളാതെ കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പിളര്‍പ്പിന്റെ വക്കിലെത്തിയ കേരളാ കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിനെ തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിവിട്ടുവന്നാല്‍ മുന്നണിയില്‍ എടുക്കുന്നതിനേക്കുറിച്ച് ആലോചിക്കും. എന്നാല്‍ മഴയ്ക്കുമുന്നേ കുടപിടിക്കേണ്ടതില്ല എന്നും അദ്ദേഹം ഇക്കാര്യത്തില്‍ കൂട്ടിച്ചേര്‍ത്തു.

പിജെ ജോസഫിനെപ്പോലുള്ള സമുന്നതനായ നേതാവ് പരസ്യമായി നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മാണിയുടെ കൂടെ തുടരണോ എന്ന് ആലോചിക്കണം. നാണംകെട്ട് തുടരണോ എന്നാണ് ചിന്തിക്കേണ്ടത് എന്നും കോടിയേരി പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുത് എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശത്തോട് കോടിയേരി യോജിച്ചു. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല. ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാണ്. അങ്ങനെ വോട്ട് പിടിച്ചിട്ടാണ് ചിലര അയോഗ്യരാക്കിയത് എന്നും കോടിയേരി ഓര്‍മിപ്പിച്ചു. അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയതയും മതവും പറഞ്ഞ് വോട്ടുപിടിച്ചതിന്റെ പേരില്‍ കെഎം ഷാജിയെ കോടതി അയോഗ്യനാക്കിയത് സൂചിപ്പിക്കുകയായിരുന്നു കോടിയേരി.

DONT MISS
Top