ഭാര്യയെ കൊലപ്പെടുത്തി രാത്രി കൂടെ കിടന്നുറങ്ങി; ഭര്‍ത്താവ് അറസ്റ്റില്‍

ദില്ലി: ഭാര്യയെ കൊലപ്പെടുത്തി ഒരു രാത്രി കൂടെ കിടന്നുറങ്ങിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ പ്രേം സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേം സിംഗ് മദ്യപിച്ച് വീട്ടില്‍ എത്തുകയും ഭാര്യ ബബ്ലി അതിനെ ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണമായത്.

ചൊവ്വാഴ്ച രാത്രിയാണ് പ്രേം സിംഗ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അന്ന് രാത്രി ഭാര്യയുടെ കൂടെ കിടന്നുറങ്ങുകയും ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് ബബ്ലി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. എന്നാല്‍ കൊലപാതകത്തിന് ശേഷം കാണാതായ പ്രതിയെ ഇന്നാണ് രാജസ്ഥാനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

also read: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി കൂടെ കിടന്നുറങ്ങി; പൊലീസില്‍ സ്വയം കീഴടങ്ങി പ്രതി

കൊലപാകകുറ്റം ചുമത്തിയാണ് പൊലീസ് പ്രേം സിംഗിന് എതിരെ കേസെടുത്തിയിരിക്കുന്നത്. സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രേം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ മദ്യപിക്കാറുള്ളതായും ബബ്ലിയുമായി വഴക്കിടാറുണ്ട് എന്നുമാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്.

DONT MISS
Top