എത്യോപ്യന്‍ വിമാനാപകടം; 157 പേരും മരിച്ചതായി റിപ്പോര്‍ട്ട്

നെയ്‌റോബി: കെനിയയിലേക്കുള്ള യാത്രാ മധ്യേ തകര്‍ന്നു വീണ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഉണ്ടായിരുന്ന 157 പേരും മരിച്ചതായി റിപ്പോര്‍ട്ട്. തകര്‍ന്ന് വീഴുമ്പോള്‍ 149 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തര്‍ന്ന് വീണത്.

also read: കെനിയയിലേക്കുള്ള യാത്രാമധ്യേ എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണു; 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

അഡിസ് ആബയില്‍ നിന്നും കെനിയയിലെ നെയ്‌റോബിയിലേക്കാണ് വിമാനം യാത്ര തിരിച്ചത്. പറന്നുയര്‍ന്ന് ഏതാണ്ട് ആറ് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ വിമാനവുമായുള്ള ബന്ധം നഷ്ടമായതാണ് വിമാന കമ്പനി അറിയിച്ചത്.

DONT MISS
Top