മുംബൈയെ ഗോവ ഗോള്‍മഴയില്‍ മുക്കി; രണ്ടാം സെമിയുടെ ആദ്യ പാദമത്സരം ആവേശഭരിതം


മുംബൈ: ഐഎസ്എല്‍ രണ്ടാം സെമിയുടെ ആദ്യപാദമത്സരത്തില്‍ എഫ്‌സി ഗോവ സൃഷ്ടിച്ചത് ഗോള്‍വര്‍ഷം. മുംബൈ സിറ്റി എഫ്‌സിയുടെ തട്ടകത്തിലെത്തി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ഗോവ സെമിയുടെ ആദ്യപാദ മത്സരത്തില്‍ വിജയിച്ചത്.

20-ാം മിനുട്ടില്‍ ഗോള്‍ നേടി മുംബൈ മുന്നിലെത്തിയപ്പോള്‍ ഗ്യാലറി ഉണര്‍ന്നു. എന്നാല്‍ 11 മിനുട്ടുകള്‍ക്ക് ശേഷം ഗോവ ഗോള്‍ മടക്കി. വീണ്ടും എട്ട് മിനുട്ടുകള്‍ക്കുശേഷം വീണ്ടും മുംബൈയുടെ വല കുലുങ്ങിയതോടെ ഗോവ തിരിച്ചുവന്നുവെന്ന് ഉറപ്പായി. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍കൂടി ഗോവ കൂട്ടിച്ചേര്‍ത്തത്.

DONT MISS
Top