ഇന്ത്യന്‍ കാപട്യം ലോകത്തെ അറിയിക്കാന്‍ പാക് കളിക്കാര്‍ കറുത്ത ആംബാന്‍ഡ് കെട്ടണമെന്ന് പാക് മന്ത്രി

സൈനിക തൊപ്പിയണിഞ്ഞ് കളിക്കാനിറങ്ങിയ ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ നടപടിയെടുക്കണമന്ന് പാകിസ്താന്‍. അനാവശ്യമായി ഇന്ത്യ കളി രാഷ്ട്രീയവത്കരിക്കുകയാണ്. ഇന്ത്യയുടേത് കാപട്യമാണെന്നും പാകിസ്താന്‍ ആരോപിച്ചു.

മാന്യന്മാരുടെ കളി രാഷ്ട്രീയവത്കരിച്ച ഇന്ത്യയ്‌ക്കെതിരെ ഐസിസി നടപടിയെടുക്കണം. ഇവരെ ഇതില്‍നിന്ന് തടഞ്ഞില്ലെങ്കില്‍ പാക് ടീം കറുത്ത ആംബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങി ഇന്ത്യയുടെ പാക് വിഷയത്തിലുള്ള തട്ടിപ്പ് തുറന്നുകാട്ടുകയും വേണമെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യ കളിക്കാന്‍ സൈനികത്തൊപ്പി അണിഞ്ഞ് കളത്തിലിറങ്ങിയത് എല്ലാവരും കണ്ടു. ഇക്കാര്യം ഐസിസി ശ്രദ്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ല. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതി ഇല്ലെങ്കില്‍ പോലും പാകിസ്താന്‍ സ്വമേധയാ നടപടിയെടുക്കേണ്ട കാര്യമാണിത്. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സൈനികത്തൊപ്പിയണിഞ്ഞ് കളത്തിലിറങ്ങിയത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുകയായിരുന്നു ടീം. എന്നാല്‍ ഇത് പാകിസ്താനെ വല്ലാതെ ചൊടിപ്പിച്ചു. ഇത് പാകിസ്താനെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്നും അവര്‍ ആരോപിക്കുന്നു.

DONT MISS
Top