വെടിവെച്ച് വീഴ്ത്തിയത് ഇന്ത്യയുടെ രണ്ട് പോര്‍ വിമാനങ്ങള്‍: പാക് വിദേശകാര്യ മന്ത്രി

കറാച്ചി: പാകിസ്താന്‍ ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തി എന്ന അവകാശവാദവുമായി പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. പാക് പാര്‍ലമെന്റിലാണ് രണ്ട് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന് അദ്ദേഹം വ്യക്തമാക്കിയത്. വെടിവെച്ച് വീഴ്ത്തിയ രണ്ട് പൈലറ്റുമാരുടെ പേര് സഹിതമായിരുന്നു വെളിപ്പെടുത്തല്‍.

ഇന്ത്യയുടെ ഒന്നല്ല, രണ്ട് വിമാനങ്ങളാണ് പാകിസ്താന്‍ വെടിവെച്ചിട്ടത്. അതിലൊരെണ്ണം സ്‌ക്വാഡ്രന്‍ ലീഡര്‍ ഹസ്സന്‍ സിദ്ദിഖ്വിയും മറ്റേത് വിംഗ് കമാന്റര്‍ നൗമാന്‍ അലി ഖാനുമാണ് വീഴ്ത്തിയത് എന്നും ഖുറേഷി പറഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് സാങ്കേതിക തകരാര്‍ മൂലമെന്നാണ് ഇന്ത്യന്‍ വാദം. ഒരു ഇന്ത്യന്‍ വിമാനമാണ് വെടിവച്ചുവീഴ്ത്തപ്പെട്ടത് എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. അഭിനന്ദന്‍ പാക് പിടിയിലാകുന്നതും ഈ ദൗത്യത്തിനിടെയാണ്.

DONT MISS
Top