ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന രണ്ടാം റൗണ്ടില്‍

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വിജയം. സ്‌കോട്ട്‌ലണ്ടിന്റെ കിര്‍സ്സി ഗില്‍മൗറിനെ കീഴടക്കിയാണ് സൈന രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍ 21-17, 21-18. ഡെന്‍മാര്‍ക്കിന്റെ ലിന്‍ ജെര്‍സ്‌ഫെല്‍ഡ് ആണ് രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളി.

പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി-പ്രണവ് ജെറി ചോപ്ര സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി വി സിന്ധു ഇന്നലെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

DONT MISS
Top