വയലിനിസ്റ്റ് ബാലഭാസ്ക്കറിനോടുള്ള ആദര സൂചകമായി കൊല്ലത്ത് സംഗീതാർച്ചന നടന്നു

കൊല്ലം: ബാല സ്മൃതി കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയലിനിസ്റ്റ് ബാലഭാസ്ക്കറിനോടുള്ള ആദര സൂചകമായി സംഗീതാർച്ചന നടന്നു. സംവിധായകൻ രാജീവ് അഞ്ചലും പിന്നണി ഗായകൻ അഫ്സലും ചേർന്ന് ബാല സ്മൃതി ഉദ്ഘാടനം ചെയ്തു.

ബാല ഭാസ്ക്കർ വിടവാങ്ങിയിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ ബാല സ്മൃതി എന്ന പേരിലാണ് കൂട്ടായ്മ ഒരുങ്ങിയത്. ബാല ഭാസ്ക്കറിന്റെ ശിഷ്യനായ ബാലഗോപാലും അരവിന്ദ് ഹരിദാസിന്റെയും നേതൃത്വത്തിലായിരുന്നു സംഗീതാർച്ചന നടന്നത്.

നനഞ്ഞ കണ്ണുകളൊടെയാണ് ഏവരും സംഗീതം കാതോർത്തത്. വേദിയിലെ വയലിൻ നാദത്തിൽ ബാലഭാസ്ക്കർ പ്രിയപ്പെട്ടവർക്ക് മരണമില്ലാത്തവനായി. ബാല സ്മൃതിയും ട്രാവൻകൂർ മെഡിക്കൽ കോളെജും ചേർന്ന് നടപ്പാക്കുന്ന റോഡ് ആക്സിഡന്റ് ഇൻഷൂറൻസ് പദ്ധതിയുടെ പ്രഖ്യാപനവും വേദിയിൽ നടന്നു.

DONT MISS
Top