ലഖ്‌നൗവില്‍ രണ്ട് കശ്മീരികളെ ക്രൂരമായി മര്‍ദ്ദിച്ചു; ആക്രമണത്തിന് പിന്നില്‍ വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍

ലഖ്‌നൗ: ലഖ്‌നൗവില്‍ രണ്ട് കശ്മീരി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. തീവ്രവലതു സംഘടനയില്‍പ്പെട്ട ഒരു സംഘം ആളുകളാണ് ഇവരെ മര്‍ദ്ദിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ്  വഴിയോര കച്ചവടക്കാരായ രണ്ടുപേരെ മര്‍ദ്ദനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കശ്മീരികളായതിനാലാണ് മര്‍ദ്ദിക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ ഒരാള്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായി ഇവിടെ ഡ്രൈഫ്രൂട്ട് വില്‍ക്കുന്നവരാണ് രണ്ടുപേരും. പ്രദേശവാസികള്‍ ഇടപെടുകയും അക്രമികളോട് മര്‍ദ്ദനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും ദൃശ്യത്തില്‍ കാണാം. മര്‍ദ്ദനത്തിന് ഇരയായവരില്‍ ഒരാള്‍ മര്‍ദ്ദിക്കരുത് എന്ന് ആക്രമികളോട് ആവശ്യപ്പെടുന്നുമുണ്ട്.

also read: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും കലാപം സൃഷ്ടിച്ചതിനും പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശ്വഹിന്ദു ദള്‍ അധ്യക്ഷനാണ് മുഖ്യ പ്രതി എന്നാണ് സൂചന. ഇയാള്‍ കശ്മീരികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇയാളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. മറ്റൊരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top