പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചത് നാലുമാസം

മുംബൈ: പത്തുവയസുകാരിയെ നാലുമാസത്തോളം പീഡിപ്പിച്ച പന്ത്രണ്ടുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മുംബൈയിലാണ് സംഭവം നടന്നത്. വയറു വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം മാതാപിതാക്കള്‍ അറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയുമാണ്. തുടര്‍ന്നാണ് പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയായ വിവരം മാതാപിതാക്കളോട് പറഞ്ഞത്.

അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ കഴിഞ്ഞ നാലുമാസമായി തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് പന്ത്രണ്ടുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

also read: പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് അഞ്ച് വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കി

പീഡിപ്പിച്ച കാര്യം പ്രതി നിഷേധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

DONT MISS
Top