സൗദി എയര്‍ലൈന്‍സ് പാകിസ്താനിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു

ജിദ്ദ: പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്നുമുതല്‍ സര്‍വീസ് ആരംഭിച്ചത്. ലാഹോര്‍ ഉള്‍പ്പെടെയുള്ള ഏതാനും വിമാനത്താവളങ്ങളിലേക്ക് നാലാം തീയ്യതി മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി വ്യക്തമാക്കി.

വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഉംറയ്ക്കായി സൗദിയിലെത്തിയ പാകിസ്താനി തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലും കുടുങ്ങിയിരുന്നു. ഇവര്‍ക്ക് സൗദി അധികൃതര്‍ ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി. വ്യോമപാത തുറന്നതിനെ തുടര്‍ന്ന് പല വിമാനങ്ങളിലായി ഇന്നലെ മുതല്‍ ഇവര്‍ മടങ്ങിത്തുടങ്ങിയിരുന്നു.

DONT MISS
Top