ജെയ്‌ഷെ മുഹമ്മദുമായി ചര്‍ച്ച നടത്തിയതായി പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി

തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചര്‍ച്ച നടത്തിയതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാ മുഹമ്മദ് ഖുറേഷിയുടെ സ്ഥിരീകരണം. പുല്‍വാമ ആക്രമണത്തിലുള്ള പങ്ക് ജെയ്‌ഷെ മുഹമ്മദ് നിഷേധിച്ചതായും ഖുറേഷി പറഞ്ഞു.

ജെയ്‌ഷേ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ പാകിസ്താനില്‍ തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം സിഎന്‍എന്‍ന് നല്‍കിയ അഭിമുഖത്തില്‍ ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.

ബലാകോട്ടിലെ വ്യോമസേന ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസ തകര്‍ന്നതായി റിപ്പോര്‍ട്ട്

മസൂദ് അസര്‍ കടുത്ത അസുഖ ബാധിതന്‍ ആണെന്നും, വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളതെന്നുമായിരുന്നു ഖുറേഷി അവകാശപ്പെട്ടിരുന്നത്. മേഖലയിലെ സമാധാനത്തിന് വേണ്ടി മൗലാന മസൂദ് അസ്സറിനെ കരിമ്പട്ടികയില്‍ പെടുത്തുന്നത് ഉള്‍പ്പടെ ഏത് വിഷയത്തിലും ചര്‍ച്ച ആകാം എന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.

DONT MISS
Top