അനധികൃത വായ്പ നല്‍കല്‍: ചന്ദാ കൊച്ചാറിന്റെയും വീഡിയോകോണ്‍ മേധാവിയുടെയും വീടുകളില്‍ സിബിഐ പരിശോധന

ദില്ലി: വീഡിയോകോണിന് അന്യായമായ രീതിയില്‍ ബാങ്ക് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഐസിഐസിഐ മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെയും വീഡിയോകോണ്‍ മാനേജിംഗ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവരുടെ വീടുകളില്‍ സിബിഐ പരിശോധന നടത്തി. ആറ് വര്‍ഷം മുമ്പ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് കാണിച്ചതിനെ തുടര്‍ന്ന്  സിബിഐ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

read more ചന്ദാ കൊച്ചാറിനെതിരെ ഐസിഐസിഐ അന്വേഷണം പ്രഖ്യാപിച്ചു

ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂതിന്റെ വ്യവസായ പങ്കാളിയായിരുന്നു. ദീപക് കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ വേണുഗോപാല്‍ കോടികള്‍ നിക്ഷേപിച്ച രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. കേസിനോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ മുംബൈ, ഔറംഗാബാദ് ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലായി റെയ്ഡ് നടത്തിയതിന് ശേഷമാണ് ഈ മൂന്ന് പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.  2009 ജൂണ്‍ മുതല്‍ 2011 ഒക്ടോബര്‍ വരെ ഐസിഐസിഐ ബാങ്ക് വിവിധ വിഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് കോടിക്കണക്കിന് വായ്പകള്‍ അനുവദിച്ചതായി പ്രാഥമിക അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്.

read more ഐസിഐസിഐ ബാങ്ക് സിഇഒ സ്ഥാനം ചന്ദാ കൊച്ചാര്‍ രാജിവച്ചു

ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓക്ടോബര്‍ നാലിന് ചന്ദാ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ എംഡി സ്ഥാനം രാജി വെച്ചിരുന്നു. 2009 ലാണ് ചന്ദാ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ എംഡിയായി ചുമതലയേല്‍ക്കുന്നത്.

DONT MISS
Top