പാചക വാതക വിലയില്‍ വര്‍ധനവ്: രണ്ട് രൂപ എട്ട് പൈസയാണ് കൂടിയത്‌

തിരുവനന്തപുരം: പാചക വാതക സിലിണ്ടറിന് വില കൂടി. മൂന്ന് മാസത്തിന് ശേഷമാണ് വില കൂട്ടിയിരിക്കുന്നത്. രണ്ട് രൂപ എട്ട് പൈസയാണ് കൂട്ടിയിരിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലണ്ടറിന് ഇനിമുതല്‍ 42 രൂപ 50 പൈസ കൂടുതല്‍ നല്‍കേണ്ടി വരും. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് 68 രൂപയുമാണ് കൂട്ടിയത്.

read more പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കിയതില്‍ ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

ക്രൂഡ് ഓയിലിന്റെ വില കൂടിയതും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവുമാണ് വിലവര്‍ധനവിന് കാരണം. പുതുക്കിയ വില അനുസരിച്ച് ഈ മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് 205.89 രൂപയാണ് സബ്‌സിഡി ലഭിക്കുക.

DONT MISS
Top