ഇസ്‌ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം ഇന്ന് അബുദാബിയില്‍ ആരംഭിച്ചു; ഇന്ത്യ അതിഥി രാഷ്ട്രം

അബുദാബി: ഇസ്‌ലാമിക് രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനം ഇന്ന് അബുദാബിയില്‍ ആരംഭിച്ചു. യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നെഹ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാഷ്ട്രമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നും നാളെയുമായാണ് സമ്മേളനം നടക്കുന്നത്.

read more അന്താരാഷ്ട്ര യോഗ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

സമ്മേളനത്തില്‍  ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന പാകിസ്താന്റെ ആവശ്യം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ നിരസിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല. പാകിസ്താന്‍ വിദേശ്യകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന്റെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ അക്രമിച്ചെങ്കിലും പാകിസ്താന് അനുകൂലമായി സംസാരിക്കാന്‍ ഇസ്‌ലാമിക് രാഷ്ട്രങ്ങളൊന്നും രംഗത്തുവന്നിട്ടില്ല.

read more സുഷമാ സ്വരാജ് പങ്കെടുക്കുന്ന ഇസ്‌ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ല

സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്റെ സന്ദേശവുമായി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇന്നലെ ഇസ്ലാമബാദ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പാകിസ്താന് അനുകൂലമായല്ല സൗദി പ്രതികരിച്ചതെന്നും ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സൗദി ആവശ്യപ്പെട്ടതെന്നുമാണ് ലഭിക്കുന്ന വിവരം.

DONT MISS
Top