അശ്ലീല കമന്റുകള്‍ പെരുകുന്നു; 18 വയസിന് താഴെയുള്ളവരുടെ യൂട്യൂബ് വീഡിയോകള്‍ക്ക് നിയന്ത്രണം

18 വയസിന് താഴെയുള്ളവരുടെ  വീഡിയോകളിലെ കമന്റുകൾക്ക് യൂട്യൂബ് നിയന്ത്രണമേർപ്പെടുത്തുന്നു. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ കര്‍ശന നടപടി. കുട്ടികളുടെ വീഡിയോകളുടെ കീഴില്‍ പീഡോഫിലുകള്‍ (കുട്ടികളോട് ലൈംഗികതാല്‍പര്യം കാണിക്കുന്നവര്‍) വ്യാപകമായി അശ്ലീല കമന്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് .

read more ചലഞ്ചിംഗ് വീഡിയോകള്‍ യൂട്യൂബ് നിര്‍ത്തലാക്കുന്നു

അശ്ലീല കമന്റുകള്‍ കാരണം നിരവധി ബ്രാന്റുകൾ യൂട്യൂബിന് പരസ്യം നല്‍കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. എ ടി ആന്റ് ടി, ഹാസ്‌ബ്രോ ഉള്‍പ്പടെയുള്ള പരസ്യ ദാതാക്കള്‍ യൂട്യൂബില്‍ നിന്നും അവരുടെ പരസ്യം പിന്‍വലിച്ചു. മുതിര്‍ന്ന കുട്ടികളുടെ വീഡിയോകള്‍ക്ക് നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നില്ല. എന്നാല്‍ അശ്ലീല കമന്റുകള്‍ക്കിടയാക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോകളിൽ കമന്റുകള്‍ ഒഴിവാക്കിയിരുന്നു. ഇനിമുതൽ മുതിര്‍ന്ന കുട്ടികളുടേയും കൗമാരക്കാരുടേയും വീഡിയോകള്‍ക്കെല്ലാം ഉള്ള കമന്റുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും. വീഡിയോകള്‍ക്ക് കീഴിലുള്ള കമന്റ് ബോക്‌സ് താനെ നിഷ്‌ക്രിയമാവുന്ന സംവിധാനമാണ് ഒരുക്കുന്നതെന്ന് യൂട്യൂബ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

read more യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; തിരുപ്പൂരില്‍ ഗര്‍ഭിണി മരിച്ചു

പ്രത്യേകം തയ്യാറാക്കിയ അല്‍ഗോരിതം ഉപയോഗിച്ചാണ് വീഡിയോയിലെ കുട്ടികളുടെ സാന്നിധ്യം തിരിച്ചറിയുന്നതും കമന്റ് ബോക്‌സ് പ്രവര്‍ത്തനരഹിതമാക്കുന്നതെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. എന്നാൽ വിശ്വാസയോഗ്യരും പ്രശസ്തരുമായ യൂട്യൂബര്‍മാർക്ക് ഇവരുടെ വീഡിയോകൾ നിരന്തര പരിശോധനകള്‍ക്ക് വിധേയമാക്കിയതിനുശേഷം കമന്റ് ബോക്‌സുകള്‍ തുറന്നുകൊടുക്കുമെന്നും യൂട്യൂബ് പറഞ്ഞു.

read more പുതുമകളുമായി യൂട്യൂബ് റിവൈന്‍ഡ് 2015

അശ്ലീല കമന്റുകള്‍ കണ്ടെത്തി നീക്കം ചെയ്യാനുള്ള സാങ്കേതിക സംവിധാനവും യൂട്യൂബ് ഒരുക്കുന്നുണ്ട്. കുട്ടികള്‍ക്ക് ദോഷകരമായ നിരവധി യൂട്യൂബ് ചാനലുകള്‍ ഇതിനോടകം യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം കമന്റുകള്‍ പ്രവര്‍ത്തന രഹിതമാക്കുന്നത് ചാനലിന്റെ വളര്‍ച്ചയെ ബാധിക്കുമോ എന്ന ആശങ്കയും യൂട്യൂബ് ചാനലുടമകള്‍ക്കുണ്ട്.

DONT MISS
Top