കമ്മാരനെ സംഭവമാക്കിയ സമീറക്ക് ഇത് രണ്ടാം സംസ്ഥാന അവാര്‍ഡ്

രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളുമായി മലയാള സിനിമയുടെ നിറസാന്നിധ്യവും അഭിമാനവുമായി മാറിയിരിക്കുകയാണ് സമീറ സനീഷ്. വസ്ത്രാലങ്കാര വിദ്യയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സമീറ സനീഷിനെ തേടി രണ്ടാം തവണയാണ് സംസ്ഥാന അവാര്‍ഡ് എത്തുന്നത്. പത്ത് വര്‍ഷമായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമീറ 150ഓളം ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. കമ്മാര സംഭവത്തിലെ വേഷവിധാനങ്ങള്‍ക്കാണ് സമീറക്ക് അവാര്‍ഡ്. തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റേയും വസ്ത്രാലങ്കാരം സമീറയാണ്.

ഏറ്റവും കുറഞ്ഞ പ്രായത്തിനുളളില്‍ കൂടുതല്‍ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നടത്തിയെന്ന അപൂര്‍വ ബഹുമതിയും സമീറയുടെ പേരിലുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓര്‍ഡ് ആര്‍ യു’ വരെയുള്ള ചിത്രങ്ങളായിരുന്നു ബഹുമതിക്ക് അര്‍ഹയാക്കിയാക്കിയത്. 30 വയസിന് മുന്‍പ് വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകള്‍ക്കാണ് സമീറ വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. മിക്ക സിനിമകളും വസ്ത്രാലങ്കാരത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതും സമീറയുടെ നേട്ടമാണ്.

സംസ്ഥാന പുരസ്‌കാരദാന ചടങ്ങില്‍ നിന്നും മുകേഷിനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്ക് സംവിധായകന്‍ ദീപേഷിന്റെ കത്ത്

എറണാകുളം ജില്ലയിലെ വൈറ്റില നെടുങ്ങാട്ടുപറമ്പില്‍ ഇബ്രാഹിമിന്റെയും ജമീലയുടെയും മകളാണ് സമീറ. കൊച്ചിന്‍ കലാഭവനില്‍ നിന്നുമാണ് സ്റ്റിച്ചിങ്ങും ഡ്രോയിങ്ങും പെയിന്റിങ്ങും പൂര്‍ത്തിയാക്കിയത്. പിന്നീട് കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനില്‍ നിന്നും ഒന്നാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു.

DONT MISS
Top