പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവാവ് അഞ്ചുപേരെ കുത്തി പരുക്കേല്‍പ്പിച്ചു

നാഗ്പൂര്‍: പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥ നിരസിച്ചതിന്റെ ദേഷ്യത്തില്‍ യുവാവ് അഞ്ചുപേരെ കുത്തി പരുക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. വഴി യാത്രക്കാരായ അഞ്ചുപേരെയാണ് സോമേഷ് വിലാസ് പറട്ട് എന്നയാള്‍ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു നന്ദവര്‍, ജിതേന്ദ്ര മൊഹദികര്‍, രമേഷ് നിഗാരെ, പ്രതീഷ് കപ്രെ, ശെഖാവത് അന്‍സാരി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പെണ്‍കുട്ടിയും സോമേഷും കോളെജില്‍ പഠിക്കുന്ന കാലത്ത് പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടി പഠനം നിര്‍ത്തുകയും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. സോമേഷ് മദ്യപാനം ആരംഭിച്ചതോടെയാണ് ഇയാളെ പെണ്‍കുട്ടി ഒഴിവാക്കാന്‍ ആരംഭിച്ചത്.

also read: ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹം കഴിക്കണം എന്ന് സോമേഷ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്നാണ് സോമേഷ് വഴിയാത്രക്കാരെ കുത്തി പരുക്കേല്‍പ്പിച്ചത്.

DONT MISS
Top