കുവൈറ്റ് ദേശീയ ദിനാഘോഷത്തില്‍ 14 ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം

കുവൈറ്റ് സിറ്റി: 58-ാമത് കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെയും ഇറാഖ് അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതിന്റെ 28-ാം വാര്‍ഷികത്തിന്റെയും ഭാഗമായി കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തടവുകാര്‍ക്കായി പ്രഖ്യാപിച്ച ഇളവുകളില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടു.

ഇതോടെ വിവിധ കേസുകളില്‍ അകപ്പെട്ടു ശിക്ഷ അനുഭവിച്ചിരുന്ന പതിനാല് ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. 161 പേര്‍ക്കാണ് ഈ ഉത്തരവിന്റെ ഭാഗമായി ജയില്‍ മോചനം ലഭിക്കുക. 545 പേര്‍ക്ക് ഇവര്‍ ഒടുക്കേണ്ട പിഴയില്‍ ഇളവും നല്‍കിയിട്ടുണ്ട്. ഈ ഇളവ് ലഭിച്ചതില്‍ 219 പേര്‍ ഇന്ത്യക്കാരാണ്.

DONT MISS
Top