അഡാറ് ലവ്വിന്റെ തെലുങ്ക് പതിപ്പായ ലവേഴ്‌സ് ഡേയ്‌സിന് മികച്ച പ്രതികരണം

ഒരു അഡാറ് ലവ് കേരളത്തിലെ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറവെ തന്നെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ലവേഴ്‌സ് ഡേയ്ക്ക് അത്ഭുതപ്പെടുത്തുന്ന പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ക്ലൈമാക്‌സിന് കേരളത്തിലെന്ന പോലെ തെലുങ്കിലും സമ്മിശ്രപ്രതികരണം ആയിരുന്നെങ്കിലും മാറ്റിചിത്രീകരിച്ച പുതിയ ക്ലൈമാക്‌സിന് ശേഷം ഒരു സൂപ്പര്‍താര ചിത്രത്തിന് ലഭിക്കുന്ന തരത്തിലുള്ള വന്‍ പ്രേക്ഷക പ്രതികരണവും കലക്ഷനും ആണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

സൂപ്പര്‍താര ചിത്രങ്ങള്‍ക്കു പോലും നല്ല കാലാവസ്ഥ അല്ലാത്ത സമയമാണ് തെലുങ്കില്‍ നിലവിലുള്ളത് എന്നിരിക്കെ ലവേഴ്‌സ് ഡേയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷകസ്വീകാര്യത തെലുങ്ക് സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചെങ്കിലും യുവതീയുവാക്കള്‍ ഒന്നടങ്കം തിയേറ്ററിലേക്ക് ഇരമ്പിയെത്തുകയാണ.

ചിത്രത്തിന്റെ വ്യാജപതിപ്പ് കണ്ടവരാണ് ഇതില്‍ ഭൂരിഭാഗവും എന്നത് തീര്‍ത്തും അനിതരസാധാരണമായ ഒരു കാഴ്ചയാണ് ഈ വിഭാഗം പ്രേക്ഷകര്‍ ചിത്രത്തിലെ തങ്ങളുടെ ഇഷ്ടഡയലോഗുകള്‍ക്കും സീനുകള്‍ക്കും മുന്നേ തന്നെ കയ്യടികളും ആര്‍പ്പുവിളികളുമായ് ചിത്രം ആഘോഷമാക്കുകയാണ് .നിലവിലെ സാഹചര്യത്തില്‍ ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് തെലുങ്ക് പതിപ്പിന്റെ വിതരണക്കാര്‍.

DONT MISS
Top