‘ഇനിയൊരു യുദ്ധം നമുക്ക് വേണ്ട’, ഇമ്രാന്‍ ഖാനും നരേന്ദ്ര മോദിയും പരസ്പരം ഹസ്തദാനം നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് മലാല യൂസഫ്‌സായി

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുള്ള യുദ്ധവും പകയും അവസാനിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം ഹസ്തദാനം നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് മനുഷ്യവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി. ട്വിറ്ററിലൂടെയാണ് മലാല തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഫെബ്രുവരി 14ന് പുല്‍വാമ അക്രമണം മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. യുദ്ധം ചെയ്യലും പക തീര്‍ക്കലും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും ഇതിനെല്ലാം പരിഹാരം കണ്ടെത്തണമെന്നും മലാല പറയുന്നു. രണ്ട് അതിര്‍ത്തികളിലും താമസിക്കുന്ന ജനങ്ങളുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വല്ലാതെ ആശങ്ക തോന്നുന്നു. ഒരിക്കല്‍ യുദ്ധം ആരംഭിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. യുദ്ധങ്ങളുടെ ഫലമായി കോടിക്കണക്കിന് ആളുകളാണ് ഈ ലോകത്ത് ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നത്.

READ MORE ആറ് വര്‍ഷത്തിനുശേഷം മലാല പാകിസ്താനില്‍ തിരിച്ചെത്തി

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഈ അവസരത്തില്‍ ഇവരുടെ ശരിയായ നേതൃത്വം തെളിയിക്കണമെന്നും പരസ്പരം ഹസ്തദാനം നല്‍കി ഈ പ്രശ്‌നം അവസാനിക്കണമെന്നും മലാല കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ഭീകരവാദവുമാണെന്ന് ഇരു രാജ്യങ്ങളും തിരിച്ചറിയണമെന്നും മലാല പറയുന്നു.

DONT MISS
Top