13 വയസിന്  താഴെയുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ ടിക് ടോക്കില്‍ നിയന്ത്രണം

ഉപയോക്താക്കള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് ടിക് ടോക്. 13 വയസിന്  താഴെയുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ ടിക് ടോക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാനോ പ്രൊഫൈല്‍ ഉണ്ടാക്കാനോ സാധിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രെെവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) നിയമപ്രകാരം 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണം.

read more ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക് പാലിക്കണമെന്നാണ് കമ്മീഷന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും.

read more കഴിവിന്റെ അടിസ്ഥാനം സൗന്ദര്യമല്ല; ടിക്‌ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ പരിഹസിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ആര്യന്‍ നിഷാന്ത്

ഇതോടെ ഇതുവരെ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള 13 വയസില്‍ താഴെയുള്ളവരുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും. വയസ് തെളിയിക്കുന്ന അംഗീകൃത രേഖകള്‍ ഇനി മുതല്‍ ടിക് ടോക് ആവശ്യപ്പെട്ടേക്കാം. ആഗോളതലത്തില്‍ ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരുമോ എന്നത് വ്യക്തമല്ല.

DONT MISS
Top